03:04am 17 August 2026
NEWS
സ്വകാര്യ ബസിന്റെ സ്പ്രിംഗ് ഒടിഞ്ഞ് റോഡിന് നടുവിൽ കിടന്നു
10/07/2026  12:26 PM IST
nila
സ്വകാര്യ ബസിന്റെ സ്പ്രിംഗ് ഒടിഞ്ഞ് റോഡിന് നടുവിൽ കിടന്നു

ചെങ്ങന്നൂർ: എം.സി റോഡിൽ സ്വകാര്യ ബസിന്റെ സ്പ്രിംഗ് ഒടിഞ്ഞ് റോഡിന് നടുവിൽ കിടന്നതിനെ തുടർന്ന് അരമണിക്കൂറോളം  ഗതാഗത തടസം നേരിട്ടു.  വ്യാഴാഴ്ച
വൈകിട്ട്  എംസി റോഡിൽ ചെങ്ങന്നൂരിലെ പ്രധാന കവലകളിലൊന്നായ ബഥേൽ ജംഗ്ഷന് സമീപമായിരുന്നു സംഭവം.
​ചെങ്ങന്നൂരിൽ നിന്നും പരുമലയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ജംഗ്ഷന് സമീപം എത്തിയപ്പോൾ പെട്ടെന്ന് ബസിന്റെ സ്പ്രിംഗ് ലീഫ് ഒടിയുകയായിരുന്നു. ഇതോടെ വാഹനം മുന്നോട്ട് എടുക്കാൻ കഴിയാത്ത വിധം റോഡിൽ കുടുങ്ങി. വൈകുന്നേരത്തെ തിരക്കേറിയ സമയമായതിനാൽ മിനിറ്റുകൾക്കകം തന്നെ എംസി റോഡിന്റെ ഇരുവശങ്ങളിലേക്കും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. കെഎസ്ആർടിസി ബസുകളടക്കം നിരവധി വാഹനങ്ങളാണ് റോഡിൽ കുടുങ്ങിയത്.
​തുടർന്ന് ഉടൻ തന്നെ മെക്കാനിക്കിനെ സംഭവസ്ഥലത്ത് എത്തിച്ച് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. ഒടുവിൽ തകരാർ പരിഹരിച്ച് ബസ് റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് അരമണിക്കൂറോളം നീണ്ട വാഹനക്കുരുക്കിന് അയവ് വന്നതും ഇതുവഴിയുള്ള ഗതാഗതം പൂർണസ്ഥിതിയിലായതും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img